Times Kerala

തമിഴ്‌നാട്ടിൽ ഡി എം കെ സർവ്വേ: വൻ ഭൂരിപക്ഷം 32 സീറ്റിൽ, കനത്ത മത്സരം 7 സീറ്റില്‍, ഉറപ്പില്ലാത്തത് ഒന്ന് 

 
ഡിഎംകെ
ചെന്നൈ: ഡി.എം.കെ.യുടെ ആഭ്യന്തരസർവേയിൽ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 ലോക്‌സഭാ സീറ്റിൽ 39-ലും ജയം ഉറപ്പെന്ന് സൂചന. വൻ ഭൂരിപക്ഷത്തോടെ 32 സീറ്റിലും, ചെറിയ ഭൂരിപക്ഷത്തോടെ ഏഴിടത്തും ജയിക്കും. ജയം ഉറപ്പില്ലാത്തത് ഒരു സീറ്റിൽ ആണ്. പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ഡി.എം.കെ. ആഭ്യന്തരസർവേ നടത്തിയത് ഏപ്രിൽ 19-ന് വോട്ടെടുപ്പ് കഴിഞ്ഞയുടനെയാണ്. പാർട്ടി പറയുന്നത് ഡി.എം.കെ. സഖ്യം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ സീറ്റുനില നിലനിർത്തുമെന്നാണ്. 

Related Topics

Share this story