Times Kerala

യുഡിഎഫിന് പിന്തുണയെന്ന് പറഞ്ഞിട്ടില്ല: വ്യാജപ്രചരണങ്ങളിൽ നിയമനടപടിയെടുക്കുമെന്ന് കാന്തപുരം

 
 ‘ഇവിടെ മുസ്ലീങ്ങൾ കലാപം ഉണ്ടാക്കും എന്നാരും കരുതണ്ട, ഞങ്ങൾ ക്ഷമയുള്ളവർ’: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: തന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. തന്റെ പേരില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി വ്യജ അറിയിപ്പുകളും പ്രസ്താവനകളും നിലപാടുകളും വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തനിക്ക് അതുമായി യാതൊരു ബന്ധവുമില്ല, പ്രചരണം വ്യാജമാണെന്നും വാര്‍ത്താക്കുറിപ്പില്‍ കാന്തപുരം വ്യക്തമാക്കി.

സിപിഐഎം പ്രതിനിധികള്‍ കേന്ദ്രത്തില്‍ പോയി ഇന്‍ഡ്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തിൽ  യാതൊരു ഉറപ്പുമില്ല, അതുകൊണ്ട് തങ്ങള്‍ ഈ വട്ടം യുഡിഎഫിന് പിന്തുണ നല്‍കുമെന്നുള്‍പ്പടെയുള്ള പ്രസ്താവനകളാണ് കാന്തപുരത്തിന്റെ പേരില്‍ വാർത്ത പ്രചരിച്ചത്. റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ടതുമായി ബന്ധപ്പെട്ടും അദ്ദേഹത്തിന്റെ പേരില്‍ വ്യാജപ്രചരണമുണ്ടായിരുന്നു. ഇതിനെതിരെയാണ് കാന്തപുരം പ്രതികരിച്ചത്.

Related Topics

Share this story