ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂർ പ്രകാശ്
Apr 3, 2024, 18:36 IST
തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ ഒരുലക്ഷത്തി അറുപത്തിനാലായിരം ഇരട്ടവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും മുന്നൂറിലേറെ മാത്രം ഇരട്ടവോട്ടുകളുകളാണ് കണ്ടെത്താനായതെന്നും അദ്ദേഹം പറഞ്ഞു. അന്തിമ വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ തിരുകി കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. 13,66,000 ത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ 1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ടെന്ന് അടൂർ പ്രകാശ്. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്.
അതേസമയം ആരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യരുന്നതെന്ന് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് മണ്ഡലംതിരിച്ചുപിടിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.