Times Kerala

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂർ പ്രകാശ്

 
 ആ​റ്റി​ങ്ങ​ലി​ൽ 1.72 ല​ക്ഷം വോ​ട്ടു​ക​ളി​ൽ കൃ​ത്രി​മ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്
ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂർ പ്രകാശ്. മണ്ഡലത്തിലെ 1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ട്. പരമാവധി ആളുകളെ അന്തിമ വോട്ടർ പട്ടികയിൽ തിരുകി കയറ്റാനായി ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു.

അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഈ ആരോപണം. 13,66,000 ത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ 1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ടെന്ന്‌ അടൂർ പ്രകാശ് പറഞ്ഞു. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിലെ ഇരട്ട വോട്ടുകൾ കണ്ടെത്തിയിരുന്നു. വോട്ടർ പട്ടികയിൽനിന്നും ഒരാളെ പോലും നീക്കം ചെയ്യരുത് എന്നാണ് സർക്കാർ നിലപാടെന്നും അന്തിമ പട്ടികയിൽ പരമാവധി പേരെ തിരുകി കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു.

Related Topics

Share this story