Times Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ മത്സരിക്കുന്ന 39% സ്ഥാനാര്‍ത്ഥികളും കൊടിപ്പതികളെന്ന് റിപ്പോർട്ട് 

 
കൈ​പ്പ​ത്തി ചി​ഹ്നം മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടത്തില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളില്‍ 39 ശതമാനം പേരും കോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട്. ഏകദേശം 6.21 കോടിയാണ് ഇവരുടെ ആസ്തി.
 ആറാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് മെയ് 25നാണ്. ഇതില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കുരുക്ഷേത്ര നവീന്‍ ജിന്‍ഡാലിന്റെ ആസ്തി മാത്രം 1241 കോടിയാണ്. പിന്നിലായി ബിജെപിയുടെ തന്നെ സംത്രുപ്ത് മിശ്ര, സുശീല്‍ ഗുപ്ത എന്നിവരാണ് ഉള്ളത്. 482 കോടി, 169 കോടി എന്നിങ്ങനെയാണ് യഥാക്രമം ഇവരുടെ ആകെ ആസ്തി. ആസോസിയേഷന്‍ ഒഫ് ഡെമോക്രാറ്റിക്ക് റിഫോംസാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

Related Topics

Share this story