കഴിക്കാം വാള്‍നട്‌സ്, ഗുണങ്ങള്‍ നിരവധി.!!

 കഴിക്കാം വാള്‍നട്‌സ്, ഗുണങ്ങള്‍ നിരവധി.!!
 

പൊതുവേ  ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതാണ് ഡ്രൈ നട്സ്.  ധാരാളം നാരുകള്‍ അടങ്ങിയ ഡ്രൈ നട്സ് പ്രമേഹം അടക്കമുള്ള പല രോഗങ്ങള്‍ക്കും പ്രതിവിധി കൂടിയാണ്. ഡ്രൈ നട്സില്‍ തന്നെയുളള ഒന്നാണ് വാള്‍നട്സ്. എന്നാല്‍ കശുവണ്ടിപ്പരിപ്പു പോലെയോ ബദാം പോലെയോ അത്രയ്ക്കു പ്രചാരവുമില്ല. അല്‍പം കയ്പു കലര്‍ന്ന ഇത് കറുപ്പു നിറത്തിലും സാധാരണ ബ്രൗണ്‍ നിറത്തിലും ലഭിയ്ക്കുകയും ചെയ്യും. ദിവസവും രണ്ടു വാള്‍നട്സ് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരമാകും.

തടിയും വയറും കുറയ്ക്കാന്‍ ഉത്തമമായ ഒന്നാണ് വാള്‍നട്സ്. ഒരൗണ്‍സ് വാള്‍നട്ടില്‍ ആകെ 200ല്‍ താഴെ കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ 4 ഗ്രാം പ്രോട്ടീനും 2 ഗ്രാം ഫൈബറുമെല്ലാം അടങ്ങിയിട്ടുമുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. കൊളസ്ട്രോള്‍ കുറയ്ക്കുക വഴി ശരീരത്തിലെ കൊഴുപ്പ് പിടിച്ചു നിര്‍ത്താനുള്ള കഴിവും വാള്‍നട്സിനുണ്ട്. ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ത്തു കഴിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു വഴി. ലോ കലോറി ഡയറ്റാണ് ഒലീവ് ഓയിലും വാള്‍നട്ടും ചേര്‍ന്നത്.


 
വാള്‍നട്‌സില്‍ ധാരാളം മിനറലുകളും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്സ്. വൈറ്റമിന്‍ ഇ, ഫ്ളേവനോയ്ഡ്സ് , ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ലൊരു കലവറകൂടിയായ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. കൂടാതെ ചീത്ത കൊളസ്ട്രോള്‍ നീക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനുമുള്ള ഉത്തമമായ വഴിയാണ് വാള്‍നട്സ്. വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്ട്രോള്‍ കുറയ്ക്കും.

തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്. ഒമേഗ 3 ഫാററി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്സ് . വാള്‍നട്സില്‍ വൈറ്റമിന്‍ ഇ, ഫ്ളേവനോയ്ഡ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായത്. അല്‍ഷീമേഴ്സ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം. ബുദ്ധി ശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്.


 
ഗര്‍ഭിണികള്‍ വാള്‍നട്സ് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഇത് ഉത്തമമാണ്.ഒമേഗ 3 ഫാററി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്

പുരുഷന്മാര്‍ നിര്‍ബന്ധമായും കഴിച്ചിരിയ്ക്കേണ്ട ഒരു ഭക്ഷണ വസ്തുവാണ് വാള്‍നട്സ്. പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ബീജ ഗുണവും ചലന ശേഷിയുമെല്ലാം തന്നെ വര്‍ധിപ്പിയ്ക്കാന്‍ ഇതു സഹായിക്കും. പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും പുരുഷ ബീജം വര്‍ധിയ്ക്കാനും ഇതിന്റെ ചലനം കൂട്ടാനുമെല്ലാം വാള്‍നട്സ് സഹായിക്കും. ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് തൈറോയ്ഡിനും നല്ലതാണ്.

Share this story