വെള്ളം കുടിക്കാനുമുണ്ട് ചില രീതികൾ.!

 വെള്ളം കുടിക്കാനുമുണ്ട് ചില രീതികൾ.! 
 

ആഹാരം കഴിച്ച ഉടന്‍
ആഹാരം കഴിച്ച ഉടന്‍ പെട്ടെന്നുള്ള വെള്ളംകുടി വേണ്ടേ വേണ്ട. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും.

ഊണിനൊപ്പമുള്ള വെള്ളംകുടി
ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടര്‍മില്‍ക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിര്‍മയും നല്‍കും.

വിശക്കുമ്പോള്‍ വെള്ളം
ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നല്‍കുന്നത് എകദേശം സമാനമായ സിഗ്‌നലുകള്‍ തന്നെ. അതുകൊണ്ടു വിശപ്പു തോന്നുമ്പോള്‍ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കില്‍ മാത്രം സ്‌നാക്കുകളെ ആശ്രയിക്കുക.

ക്ഷീണാവസ്ഥയില്‍ തലച്ചോറിന് ഉണര്‍വേകാന്‍
തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ 75 ശതമാനവും വെള്ളത്താലാണ്. ഇവ തടസം കൂടാതെ നടക്കണമെങ്കില്‍ വെള്ളംകുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉന്‍മേഷം കൈവരുന്നത് കാണാം

Share this story