സണ്‍ഫ്‌ളവര്‍ ഓയില്‍ ഉപയോഗിക്കും മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.!

 സണ്‍ഫ്‌ളവര്‍ ഓയില്‍ ഉപയോഗിക്കും മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.!
 

പാചകത്തിനായി ഇന്ന് മിക്കവരും സണ്‍ഫ്‌ളവര്‍ ഓയില്‍ ഉപയോഗിക്കാറുണ്ട്. വിറ്റമിന്‍ ഇ യും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള സണ്‍ഫ്ളവര്‍ ഓയില്‍ ആരോഗ്യത്തിന് നല്ലതാണെന്ന് തന്നെയാണ് നാം ധരിച്ചിരുന്നത്. എന്നാല്‍ കുറച്ചധികം ദോഷ വശങ്ങളും ഇതിനുണ്ട്.

സണ്‍ഫ്ളവര്‍ ഓയിലില്‍ 14 ശതമാനം സാച്ചുറേറ്റഡ് ഫാറ്റുണ്ട്. ഈ സാച്ചുറേറ്റഡ് ഫാറ്റ് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഒമേഗ-3, ഒമേഗ-6 ഫാറ്റുകള്‍ എന്നിവ അടങ്ങിയ പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റുകള്‍ മറ്റ് സാച്ചുറേറ്റഡ് ഫാറ്റുകളെ അപേക്ഷിച്ച് ആരോഗ്യകരമാണെങ്കിലും, ഒമേഗ 6 ആര്‍ത്രൈറ്റിസ്, ആസ്ത്മ, ക്യാന്‍സര്‍, ഹൃദയ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

ഒരു ഗ്രാം സണ്‍ഫല്‍ര്‍ ഓയിലില്‍ 9 കലോറിയുണ്ട്. അതായത് ഒരു ടേബിള്‍ സ്പൂണ്‍ ഓയിലില്‍ 124 കലോറി. പെര്‍ഫക്ട് ഡയറ്റ് അനുസരിച്ച് ഒരു ദിവസം 35 ശതമാനം കലോറി മാത്രമേ പാടുള്ളു. ഇതിനൊക്കെ പുറമേ സണ്‍ഫ്‌ളവര്‍ ഓയില്‍ ഇന്‍സുലിന്‍ അളവും, വൈറ്റ് ബ്ലഡ് സെല്ലുകളുടെ എണ്ണവും കൂട്ടുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share this story