Times Kerala

 വൃക്കരോഗികള്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണേ ...

 
 വൃക്കരോഗികള്‍ ഈ ഭക്ഷണങ്ങൾ ഒഴിവാക്കണേ ...
 

അമിതവണ്ണം തന്നെയാണ് വൃക്കരോഗങ്ങള്‍ക്ക് പ്രധാന കാരണം. അമിതവണ്ണം വൃക്കകളുടെ ജോലി ഭാരം കൂട്ടുന്നു. ഇത്തരം രോഗികള്‍ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണരീതി തന്നെയാണ്.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പദാര്‍ത്ഥങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ഉപ്പിന്റെ അളവു വൃക്കകളുടെ അനാരോഗ്യത്തിനു പ്രധാന കാരണമാണ്. പരമാവധി ഉപ്പില്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. കൊഴുപ്പ്, പുളി, മസാലകള്‍, മദ്യപാനം, പുകവലി എന്നിവയും നിയന്ത്രിക്കണം. സ്റ്റീറോയ്ഡ്‌സ് കലര്‍ന്ന മരുന്നുകള്‍ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കാതിരിക്കുക.


 
ബേക്കറി സാധനങ്ങള്‍, സോഡാപ്പൊടി ചേര്‍ത്തുണ്ടാക്കുന്ന വിഭവങ്ങള്‍, ടിന്നുകളില്‍ ലഭിക്കുന്ന സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍, പപ്പടം, പോപ്‌കോണ്‍, ബിസ്‌കറ്റ്, ശീതളപാനീയങ്ങള്‍, ഉണക്കിയ മത്സ്യം എന്നിവയും ഒഴിവാക്കണം. പാല്‍, തൈര്, പയറുവര്‍ഗങ്ങള്‍, പച്ചമാങ്ങ, കാരറ്റ്, പരിപ്പു കീര, പാലക് എന്നിവ ഉപയോഗിക്കാം.

മസിലുകള്‍, ഹൃദയം എന്നിവയുടെ ചലനത്തിനും മിടിപ്പിനും പൊട്ടാസിയം അത്യാവശ്യമാണ്. എല്ലാ ഭക്ഷണവസ്തുക്കളിലും പൊട്ടാസിയം അടങ്ങിയിരിക്കുന്നു. പച്ചക്കറികള്‍ കൂടുതല്‍ വെള്ളത്തില്‍ പുഴുങ്ങിയെടുത്തു വെള്ളം ഊറ്റിക്കളഞ്ഞു വേണം ഉപയോഗിക്കുവാന്‍.കാബേജ്, കാരറ്റ്, ചെറിയ ഉള്ളി, റാഡിഷ്, പാവയ്ക്ക, കത്തിരിക്ക, വെണ്ടയ്ക്ക, മത്തങ്ങ, കോളിഫ്‌ളവര്‍ എന്നിവ വേവിച്ചു വെള്ളം ഊറ്റിക്കളഞ്ഞ് ഉപയോഗിക്കാം.


 
വൃക്കരോഗികള്‍ ഇഞ്ചി ധാരാളം കഴിക്കാന്‍ ശ്രമിക്കുക. വൃക്കരോഗികള്‍ ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനും മോണരോഗങ്ങള്‍ക്കുമെല്ലാം ഇഞ്ചി ഏറെ നല്ലതാണ്. സവാള ധാരാളം കഴിക്കാന്‍ ശ്രമിക്കുക. വൃക്കരോഗികള്‍ മുട്ടയുടെ മഞ്ഞ ഒരു കാരണവശാലും കഴിക്കരുത്. മുട്ടയുടെ വെള്ള കഴിക്കുന്നത് കൊണ്ട് പ്രശ്‌നമൊന്നുമില്ല.

Related Topics

Share this story