നേത്രരോഗം തടയാന്‍ കഴിക്കൂ ചീരയും ബീറ്റ്‌റൂട്ടും

 നേത്രരോഗം തടയാന്‍ കഴിക്കൂ ചീരയും ബീറ്റ്‌റൂട്ടും
 

ചീരയും ബീറ്റ്‌റൂട്ടും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നേത്രരോഗമായ മക്യുലാര്‍ ഡീജനറേഷനെ തടയുമെന്ന് പഠനം. ബീറ്റ്‌റൂട്ടിലും ഇലക്കറികളിലും അടങ്ങിയ നൈട്രേറ്റുകള്‍ ആണ് പ്രായമാകുന്നവരെ ബാധിക്കുന്ന, കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന ഈ നേത്രരോഗത്തെ (Age related Macular Degeneration-AMD)തടയാന്‍ സഹായിക്കുന്നത്.

ദിവസവും 100 മുതല്‍ 142 മി ഗ്രാം വരെ നൈട്രേറ്റ് അടങ്ങിയ പച്ചക്കറികള്‍ കഴിച്ചവരില്‍, ദിവസം 69 മി ഗ്രാം കഴിച്ചവരെക്കാള്‍ എഎംഡി വരാനുള്ള സാധ്യത 35 ശതമാനം കുറവാണെന്നു കണ്ടു.


 100 ഗ്രാം പച്ചച്ചീരയില്‍ 20 മി ഗ്രാം നൈട്രേറ്റും 100 ഗ്രാം ബീറ്റ്‌റൂട്ടില്‍ ഏതാണ്ട് 15 മി ഗ്രാം നൈട്രേറ്റും ഉണ്ട്. 50 വയസ്സു കഴിഞ്ഞവരിലാണ് മക്യുലാര്‍ ഡീജനറേഷന്‍ സാധാരണയായി ഉണ്ടാകുന്നത്.

Share this story