Times Kerala

 മുന്തിരി ദിവസവും കഴിക്കു, ഈ അഞ്ചു കാര്യങ്ങൾ അകറ്റൂ.!

 
മുന്തിരി
 മുന്തിരിയിലെ ക്യുവര്‍ സെറ്റിന് തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്. മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 
 മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും.ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. 
 ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി,തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു.ഇത് മലബന്ധം കുറയ്ക്കും.മുന്തിരി നാരുകളാല്‍ സമ്പുഷ്ടമാണ്.ഇതും മലബന്ധനിയന്ത്രണത്തിന് സഹായകമാണ്. 
 മുന്തിരിയിലെ ക്യുവര്‍സെറ്റിന് അലര്‍ജി മൂലമുണ്ടാകുന്ന മൂക്കൊലിപ്പിനേയും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്. 
 മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റിഓക്സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും.അന്നനാളം,ശ്വാസകോശം,പാന്‍ക്രിയാസ്,വായ,പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും. 
 

Related Topics

Share this story