Times Kerala

 കൊളസ്ട്രോള്‍ കുറയ്ക്കാനും യുവത്വം നിലനിര്‍ത്താനും ഈന്തപ്പഴം.!!

 
 കൊളസ്ട്രോള്‍ കുറയ്ക്കാനും യുവത്വം നിലനിര്‍ത്താനും ഈന്തപ്പഴം.!!
 

കൊളസ്ട്രോള്‍ കുറയ്ക്കാനും യുവത്വം നിലനിര്‍ത്താനും ഇതാ ഒരു പ്രകൃതിദത്തമായ മാര്‍ഗം. ആരോഗ്യഗുണങ്ങള്‍ നിരവധി ഉള്ള ഒന്നാണ് ഈന്തപ്പഴം. ജീവിത ശൈലിരോഗങ്ങള്‍ ഇല്ലാതാക്കാനും പുരുഷന്മാരിലെ ലൈംഗീക പ്രശ്നങ്ങള്‍ പരിഹരിക്കാനും ഈന്തപ്പഴം സഹായിക്കുന്നു.

ഈന്തപ്പഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ടുവെച്ച് ആ വെള്ളത്തോടുകൂടിയാണ് കഴിക്കേണ്ടത്. ഇത് ഹൃദ്യയാരോഗ്യം വര്‍ധിപ്പിക്കുന്നു. കൂടാതെ ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മാനസിക സമ്മര്‍ദം കുറയ്ക്കാനും ഊര്‍ജ്ജം ലഭിക്കാനും സഹായിക്കുന്നു.

ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നത് തടികൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും ഉത്തമമാണ്. ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വെയ്ക്കുക അതിനുശേഷം ഇതുകഴിക്കുന്നത് തടി കുറയ്ക്കാന്‍ നല്ലതാണ്.

ഉണങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും രക്തത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. തിളച്ച പാലില്‍ ഈന്തപ്പഴവും ബദാമും രാവിലെ അരച്ചു കഴിക്കുന്നത്   പുരുക്ഷ ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നു.

Related Topics

Share this story