തുളസിയിട്ടു തിളപ്പിച്ച പാല്‍.! ഗുണങ്ങളേറെ

 തുളസിയിട്ടു തിളപ്പിച്ച പാല്‍.! ഗുണങ്ങളേറെ
 

ആരോഗ്യത്തിന് ഏറെ ഉത്തമമാണ് പാല്‍. കാല്‍സ്യത്തിന്‍റെയും പ്രോട്ടീനുകളുടേയും കലവറ. പലതരം വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലുകളുടേയും പല്ലുകളുടേയും ബലത്തിന് ഏറെ അത്യാവശ്യം. പാലിന്‍റെ ഗുണം വര്‍ദ്ധിക്കുവാന്‍ പൊതുവേ നാം എനര്‍ജി ഡ്രിങ്ക്സ് കലക്കാറുണ്ട്.

എന്നാല്‍ പാലില്‍ തുളസി ചേര്‍ത്തു കുടിച്ചാലോ ??? പാല്‍ തിളപ്പിയ്ക്കുമ്പോള്‍  രണ്ടുമൂന്ന് തുളസിയിലയിട്ടു തിളപ്പിയ്ക്കുക. ഏറെയാണ് ഗുണങ്ങള്‍.

അയണിന്‍റെ നല്ലൊരു കലവറയാണ് തുളസി. ജലദോഷം, ചുമ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും തുളസി നല്ലൊരു പ്രതിവിധിയാണ്. വൈറല്‍ ബാധകള്‍ തടയാനും തുളസി നല്ലതാണ്. ഇതിനൊപ്പം പാല്‍ കൂടിയാകുമ്പോള്‍ ഗുണം ഇരട്ടിയാകും. ജലദോഷമോ കഫക്കെട്ടോ ഉണ്ടെങ്കില്‍ പാല്‍ ഒഴിവാക്കണമെന്നാണ് പൊതുവേ പറയാറ്. എന്നാല്‍ ജലദോഷമോ കഫക്കെട്ടോ ഉളളപ്പോള്‍ തുളസി ചേര്‍ത്തു തിളപ്പിച്ച പാല്‍ കുടിക്കുന്നത് ഏറെ നല്ലതാണ്.

തുളസിയില്‍ ധാരാളം അയണ്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വിളര്‍ച്ചാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. തുളസിയില്‍ യൂജിനോള്‍ എന്നൊരു ഘടകം അടങ്ങിയിട്ടുള്ളതിനാല്‍, ഇത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരo. പാല്‍ പല പോഷകങ്ങളാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. അവയവങ്ങളിലേയ്ക്കുള്ള ഓക്സിജന്‍ പ്രവാഹം ശക്തിപ്പെടുത്താനും സഹായകമാണിത്.

നാഡീവ്യൂഹത്തെ ശാന്തമാക്കുവാന്‍ തുളസിയിട്ടു തിളപ്പിച്ച പാല്‍ ഏറെനല്ലതാണ്. ഇത് സ്ട്രെസ് കാരണമാകുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ചു നിര്‍ത്തുന്നു. ഇതുവഴി സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു. സ്ട്രെസിനൊപ്പം ഉത്‍കണ്ഠയും ഡിപ്രഷനുമെല്ലാം നിയന്ത്രിക്കാന്‍ തുളസിയിട്ടു തിളപ്പിച്ച പാല്‍ നല്ലതാണ്. 

കിഡ്‍നി സ്റ്റോണ്‍ അകറ്റാനും ശരീരത്തിലെ യൂറിക് ആസിഡിന്‍റെ തോതു കുറയ്ക്കാനും നല്ലൊരു മിശ്രിതം കൂടിയാണിത്.  

തുളസിയിട്ടു തിളപ്പിച്ച ചൂടുപാല്‍ തലവേദനക്കും ആശ്വാസദായകമാണ്. വാതസംബന്ധമായ വേദനകളകറ്റാനും ഇത് ഉപകരിക്കും

വരണ്ട ചുമ, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, അലര്‍ജി എന്നിവയകറ്റാന്‍ ദിവസവും തുളസിയും പാലും കലര്‍ന്ന മിശ്രിതം ശീലമാക്കുന്നത് നല്ലതാണ്. 

Share this story