Times Kerala

 ഹൃദയാരോഗ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസ്.!

 
 ഹൃദയാരോഗ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസ്.!
 ഹൃദയസംബന്ധമായ അസുഖമുള്ളവരും കായികതാരങ്ങളും ബീറ്റ്‌റൂട്ട്‌ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ പഠനങ്ങൾ തെളിയിച്ചതാണ്. ബീറ്റ്‌‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ്‌ പേശികളിലേക്കുള്ള രക്‌തപ്രവാഹം വര്‍ധിപ്പിക്കുന്നു. വ്യായാമം ചെയ്യുമ്പോള്‍ പേശികളിലേക്കുള്ള രക്‌തചക്രമണം കൂടുന്നത്‌ കായികക്ഷമത വര്‍ധിപ്പിക്കും. ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌ കഴിച്ചാല്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക്‌ 90 മിനിറ്റും കളം നിറഞ്ഞു കളിക്കാന്‍ കഴിയുമെന്നാണ്‌ ഗവേഷകര്‍ അവകാശപ്പെടുന്നത്‌.രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയ്‌ക്കുവാനും ബീറ്റ്‌റൂട്ടിലെ നൈട്രേറ്റിനു കഴിവുണ്ട്‌. ബീറ്റ്‌റൂട്ടില്‍ അടങ്ങിയ നൈട്രേറ്റ്‌ രക്‌തത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക്‌ ഓക്‌സൈഡായി മാറും. നൈട്രിക്‌ ഓക്‌സൈഡിന്‌ രക്‌തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്‌. ഇതോടെ രക്തചംക്രമണം  സുഗമമാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനഭാരം കുറയുകയും ചെയ്യും. ഹൃദ്രോഗികള്‍ക്ക്‌ ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌ അനുഗ്രഹമായി മാറുന്നത്‌ ഇങ്ങനെയാണ്‌. പേശികളിലേക്കുള്ള രക്‌തചക്രമണം 38 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട്‌ ജ്യൂസിനു കഴിയുമെന്ന്‌ ഇവര്‍ പറയുന്നു.

Related Topics

Share this story