ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു, കേട്ടുകേൾവി ഇല്ലാത്ത സംഭവമെന്ന് മെഡിക്കല്‍ വിദഗ്ധര്‍

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു, കേട്ടുകേൾവി ഇല്ലാത്ത സംഭവമെന്ന് മെഡിക്കല്‍ വിദഗ്ധര്‍

ലൈംഗിക ബന്ധത്തിനിടെ ബ്രട്ടീഷുകാരനായ 40കാരന്റെ ലിംഗം ഒടിഞ്ഞു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്.  ഉദ്ദാരണ സമയം സംരക്ഷണപാളി അസാധാരണമായി വളഞ്ഞതാണ് ഒടിവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം ഇത്തരത്തില്‍ ലംബമായി ഒടിവ് സംഭവിക്കുന്നത് കേട്ട് കേൾവി പോലും ഇല്ലാത്ത കാര്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നേരത്തെ തിരശ്ചീനമായി ലിംഗത്തിന് ഒടിവ് സംഭവിച്ചതായ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.  അപകടമുണ്ടാകുമ്പോള്‍ ശബ്ദം അറിയുകയും ഉടനെ ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്യുന്നതാണ് പതിവ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആറ് മാസത്തിന് ശേഷം യുവാവിന് ഉദ്ധാരണ ശേഷി തിരികെ കിട്ടുകയും സാധാരണ നിലയില്‍ ആവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില്‍ (യോനിക്കും മലദ്വാരത്തിനും ഇടയിലെ ഭാഗം) കുടുങ്ങിയാണ് ലിംഗത്തിന് ഒടിവ് സംഭവിക്കാന്‍ കാരണമായതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒടിവ് സംഭവിക്കുമ്പോള്‍ സാധാരണ കേള്‍ക്കുന്ന ശബ്ദം യുവാവ് കേട്ടില്ലെന്ന് പറയുന്നു. അപകടത്തിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞു. മാത്രമല്ല ലിംഗം വീര്‍ക്കാനും തുടങ്ങി. എംആര്‍ഐ സ്‌കാനിംഗിലാണ് ലിംഗം ലംബമായി മൂന്ന് സെന്റിമീറ്ററോളം പൊട്ടിയിട്ടുണ്ടെന്ന് വ്യക്തമായത്. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനായി. എല്ലുകളില്ലാത്ത അവയവമായതിനാല്‍ ലിംഗത്തിലെ പൊട്ടല്‍ അപൂര്‍വമാണ്.

Share this story