പുരുഷന്മാരുടെ ഒറ്റയാന്‍ ജീവിതത്തിന് പിന്നില്‍

പുരുഷന്മാരുടെ ഒറ്റയാന്‍ ജീവിതത്തിന് പിന്നില്‍

ഒറ്റക്ക് ജീവിക്കുക എന്നത് അത്ര മോശം കാര്യമല്ലെന്ന് മാത്രമല്ല പലപ്പോഴും അനുയോജ്യവുമായി തോന്നാം. എന്നാല്‍ ജീവിതത്തില്‍ ചില അവസരങ്ങളില്‍ ഒരു ഇണ ആവശ്യമായി വരും.

ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടും ഒരു ഇണയെ കണ്ടെത്താനായിട്ടില്ലെങ്കില്‍ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. അത്തരം ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്. അവയിലേതെങ്കിലുമാവാം ഒറ്റയാന്‍ ജീവിതത്തിന് പിന്നില്‍.

ഒറ്റക്ക് ജീവിക്കുക എന്നത് അത്ര മോശം കാര്യമല്ലെന്ന് മാത്രമല്ല പലപ്പോഴും അനുയോജ്യവുമായി തോന്നാം. എന്നാല്‍ ജീവിതത്തില്‍ ചില അവസരങ്ങളില്‍ ഒരു ഇണ ആവശ്യമായി വരും.

ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടും ഒരു ഇണയെ കണ്ടെത്താനായിട്ടില്ലെങ്കില്‍ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. അത്തരം ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്. അവയിലേതെങ്കിലുമാവാം ഒറ്റയാന്‍ ജീവിതത്തിന് പിന്നില്‍.

ഗൃഹാതുരത്വം
ഒരു പക്ഷേ ഗൃഹാതുരത്വത്തിന്‍റെ ഒരു പുറം തോടിനുള്ളില്‍ കഴിയാനിഷ്ടപ്പെടുന്ന ആളാവും നിങ്ങള്‍. ഇടപെടുന്നവരോടെല്ലാം പഴയ കഥ പറഞ്ഞ് അവരെ ഉറക്കുകയും, ഓടിക്കുകയും ചെയ്യുന്ന സ്വഭാവം. ആ കഥകളെല്ലാം വൈകാതെ ആവര്‍ത്തന വിരസങ്ങളുമാകും. ഇതിന്റെയൊരു പ്രശ്നമെന്നത് നിങ്ങളൊരു ബോറനാണെന്ന് സ്വയം മനസിലാക്കുകയും അത് മറച്ച് വെയ്ക്കാതിരിക്കുകയും ചെയ്യുമെന്നതാണ്. ഒന്നോര്‍ക്കുക, ഒരു സ്ത്രീയെ ചിരിപ്പിക്കാന്‍ നിങ്ങള്‍ക്കാവുമെങ്കില്‍ അവരെ കൊണ്ട് നിങ്ങള്‍ക്ക് എന്തും ചെയ്യിക്കാനുമാകും.

സ്വയം സനേഹിച്ച്
സ്വയം സനേഹിച്ച് കഴിയുന്നവരുണ്ട്. മറ്റാരെയും അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല. അതിസുന്ദരിയായ ഒരു സ്ത്രീയെ കാണാനിടയായാല്‍ അവര്‍ ചിന്തിക്കുക താന്‍ അവരേക്കാള്‍ ആകര്‍ഷകത്വം ഉള്ളയാളാണെന്നാണ്. മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നത് എളുപ്പവും സ്വന്തം കുറവുകള്‍ മനസിലാക്കുന്നത് പ്രയാസവുമുള്ള കാര്യമാണല്ലോ. നിങ്ങളിത്തരം ഒരാളാണെങ്കില്‍ ഒരു ഇണയില്ലാതെ കഴിയുന്നതിന് കാരണം ഇതാവാം.

ഉത്തരവാദിത്വങ്ങള്‍
ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറല്ലാത്തവര്‍ ഒറ്റയാന്മാരുടെ ജീവിതമാണിഷ്ടപ്പെടുക. സ്ത്രീകള്‍ ചുമതലകളെക്കുറിച്ച് ഏറെ ബോധവതികളാണ്. എല്ലാ ബന്ധങ്ങളിലും ഉത്തരവാദിത്വങ്ങളുണ്ട്. സ്ത്രീകള്‍ തങ്ങള്‍ക്ക് വിശ്വസിക്കാന്‍ യോഗ്യരായവരെയാണ് ഇഷ്ടപ്പെടുന്നത്. ബന്ധങ്ങളെ വിലമതിക്കാത്ത, മറ്റ് കാര്യങ്ങള്‍ക്ക് പുറകെ എപ്പോഴും പോകുന്നവരെ അവര്‍ ഇഷ്ടപ്പെടുകയില്ല.

സമ്മാനങ്ങള്‍
കയ്യില്‍ കാശില്ലാത്തവര്‍ക്ക് ഒരു പെണ്‍കൂട്ട് പ്രയാസമായിരിക്കും. എല്ലാ സ്ത്രീകളും സമ്മാനങ്ങള്‍ മോഹിച്ചിരിക്കുന്നവരല്ല. എന്നാല്‍ ഇടക്കൊക്കൊ പുറത്ത് പോകാനും, പുറമേ നിന്ന് ഭക്ഷണം കഴിക്കാനും, വിനോദങ്ങളിലേര്‍പ്പെടാനും അവരിഷ്ടപ്പെടും. ഇതിനുള്ള ചെലവ് നിങ്ങള്‍ കണ്ടെത്തേണ്ടി വരും. അതിന് വഴിയില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ അത്തരമൊരു ബന്ധത്തിന് തുനിയില്ല.

കരുത്ത്
നിങ്ങള്‍ നിഷ്കളങ്കനും, സഹായമനസ്ഥിതി ഉള്ളവനും, പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന തരത്തില്‍ സത്ഗുണസമ്പന്നനുമാണ് എന്നാണോ സ്വയം വിചാരിക്കുന്നത്? എന്നാല്‍ മൃദുല സ്വഭാവമുള്ളവര്‍ക്ക് ഒരു സ്തീയുമായി ഏറെക്കാലം ഒരുമിച്ച് കഴിയുക പ്രയാസമായിരിക്കും. അധികം പാവങ്ങളായവരെ ദുര്‍ബലരായാണ് സ്ത്രീകള്‍ കാണുക. അവരെ വിലവയ്ക്കുകയുമില്ല. മറ്റു പുരുഷന്മാരുമായി ഇടപെടുമ്പോള്‍ കരുത്ത് കാട്ടുന്നവരെയാണ് സ്ത്രീകള്‍ ഇഷ്ടപ്പെടുക. തങ്ങളെ സംരക്ഷിക്കാനും, വേണ്ടി വന്നാല്‍ അത്യാവശ്യം കൈക്കരുത്ത് കാട്ടാനും കഴിവുള്ളവരെയാണ് പെണ്‍കുട്ടികള്‍ക്ക് താല്പര്യം.

Share this story