സാങ്കേതിക തകരാർ;കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി
Oct 29, 2020, 09:47 IST
കരിപ്പൂർ: സാങ്കേതിക തകരാർ മൂലം കരിപ്പൂരിൽ വിമാനം തിരിച്ചിറക്കി. എയർ അറേബ്യ വിമാനമാണ് തകരാർ മൂലം തിരിച്ചിറക്കിയത്.
വിമാനത്തിനുള്ളിലെ വായു മർദത്തിൽ വ്യത്യാസം ഉണ്ടായതായാണ് തിരിച്ചിറക്കാൻ കാരണം . ഇത് പരിഹരിച്ചശേഷം വിമാനം ഷാർജയിലേക്ക് തിരിച്ചു.