കോവിഡ് :ആശങ്കയുമായി കോഴിക്കോട്
Sep 30, 2020, 00:18 IST
കോഴിക്കോട് :കോഴിക്കോട് 837 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 789 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിനു പുറമെ ഉറവിടം അറിയാത്ത 38 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഇന്ന് 429 സമ്പർക്ക രോഗബാധിതരാണ് ഉള്ളത്. ഒളവണ്ണ, പുതുപ്പാടി, ഫറോക്ക് പഞ്ചായത്തുകളിലും രോഗ വ്യാപനം രൂക്ഷമാണ്. 465 പേർ രോഗമുക്തി നേടി.