കോഴിക്കോട് ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുത്തു
Jul 4, 2020, 17:08 IST
കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയത്രണങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടി സ്വീകരിച്ചു. വലിയങ്ങാടിയിലാണ് സംഭവം ഉണ്ടായത് .
ജില്ലാ ഭരണകൂടം മൂന്ന് കടകളുടെ ലൈസൻസ് റദ്ദാക്കുകയും ഒരു കട പൂട്ടിക്കുകയും ചെയ്തു.
കൊളത്താറ സ്വദേശിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധപ്പെട്ട നൂറോളം പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുകയ്യും ചെയ്തു .