കോഴിക്കോട് ജില്ലയില്‍ ഇന്ന് 334 പേർക്ക് കോവിഡ്
Mar 2, 2021, 18:38 IST
കോഴിക്കോട് :ജില്ലയില്‍ ഇന്ന് 334 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 331 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5957 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 500 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.