Times Kerala

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

 
കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന്  പരിക്കറ്റു. കട്ടിപ്പാറ പഞ്ചായത്തിലെ പിലാക്കണ്ടിയില്‍ വേങ്ങയുള്ള കുന്നുമ്മല്‍ വി പി നീനിഷിനാണ് വീടിന് സമീപത്തു വച്ച് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.ആക്രമണത്തിൽ യുവാവിന്റെ   കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ട്. പരിസരവാസികള്‍ ശബ്ദം കേട്ട് ഓടിയെത്തി പന്നിയെ ഓടിച്ചു വിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പന്ത്രണ്ടു മണിയോട് കുടിയാണ് സംഭവം. നീനിഷിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Topics

Share this story