ആറുവര്‍ഷം ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതി ഒടുവിൽ അറസ്റ്റിലായി
മുക്കം: പീഡനക്കേസ് പ്രതി ആറു വർഷങ്ങൾക്ക് ശേഷം പിടിയിൽ. തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കന് എന്നറിയപ്പെടുന്ന ശിവനെ (51) ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആറുവർഷം മുൻപ് തോട്ടക്കാട് കരിമ്പില്‍ കോളനിയിലെ യുവതിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസ് ഐ.പി.എസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി ഇ.പി. പൃഥ്വിരാജന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയതിരച്ചിലിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്. ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണു കേസ്.പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ പ്രതി കഴിഞ്ഞ ആറു വര്‍ഷമായി പാലക്കാട്, തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി പല പേരുകളിൽ താമസിച്ചു വരികയായിരുന്നു. ഇതിനിടെ, മറ്റൊരു യുവതിയെ വിവാഹം ചെയ്ത പ്രതി നിർമാണ ഓലിക്കൽ ചെയ്തു ജീവിക്കുകയായിരുന്നു. മുക്കം ഇന്‍സ്പെക്ടര്‍ എസ്. നിസാമിെൻറ നേതൃത്വത്തില്‍ എ.എസ്.ഐമാരായ സാജു, നാസര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, അനീഷ്, ബിജു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.