Times Kerala

യുവതിയു​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വത്തിൽ മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ലഭിച്ചു 

 
മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കും; ഹർഷിന
കോ​ഴി​ക്കോ​ട്: പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ​വ​ച്ച് ​ഹർ​ഷി​ന​ എന്ന യുവതിയു​ടെ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ലഭിച്ചു. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത് കു​ന്ന​മം​ഗ​ലം ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ്. ജാ​മ്യം ല​ഭി​ച്ച​ത് കേ​സി​ലെ ഒ​ന്നാം പ്ര​തി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ഡോ.​ര​മേ​ശ​ന്‍(42) മൂ​ന്നും നാ​ലും പ്ര​തി​ക​ളും മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്റ്റാ​ഫ് ന​ഴ്സു​മാ​രു​മാ​യ പെ​രു​മ​ണ്ണ പാ​ല​ത്തും​കു​ഴി എം.​ര​ഹ​ന (33) ദേ​വ​ഗി​ര ഖ​ള​പ്പു​ര​യി​ൽ കെ.​ജി. മ​ഞ്ജു(43) എ​ന്നി​വ​ർ​ക്കാ​ണ്. ഇന്ന് കോടതിയിൽ ര​ണ്ടാം പ്ര​തി​യാ​യ ഡോ.​ഷ​ഹ​ന ഹാജരായിട്ടുണ്ടായിരുന്നില്ല. തുടർന്ന് ഇവരെ അന്വേഷിച്ച കോടതി ഇവർക്ക് സമൻസ് അയക്കാനും നിർദേശിച്ചു.

Related Topics

Share this story