Times Kerala

സീ​ബ്രാ​ലൈ​നി​ല്‍ ​വ​ച്ച് സ്വകാര്യ ബസ് വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ടി​ച്ച സം​ഭ​വം: ഡ്രൈ​വ​ര്‍​ക്കെ​തി​രേ കേ​സെടുത്തു

 
അപകടം
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സ് ചെ​റു​വ​ണ്ണൂ​രി​ല്‍ സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. ബസ് ഡ്രൈ​വ​ര്‍​ക്കെ​തി​രേ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്തു. ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത് ന​ല്ല​ളം പോ​ലീ​സാ​ണ്. കേസ് വാ​ഹ​നം അ​ല​ക്ഷ്യ​മാ​യി ഓ​ടി​ച്ച​തി​നാ​ണ്. അ​പ​ക​ട​മു​ണ്ടാ​യ​ത് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ്. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ചെ​റു​വ​ണ്ണൂ​ര്‍ സ്‌​കൂ​ളി​ന് മു​ന്‍​ഭാ​ഗ​ത്തു​വ​ച്ച് സീ​ബ്രാ​ലൈ​നി​ലൂ​ടെ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിടിച്ചത് കൊ​ള​ത്ത​റ സ്വ​ദേ​ശി​യാ​യ ഫാ​ത്തി​മ റി​ന​യെ​യാ​ണ്. അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു ഫാത്തിമ. വിദ്യാർത്ഥിനി ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന​ടി​യി​ലേ​ക്ക് വീഴുകയും സ്വയം എഴുന്നേറ്റ് വരികയുമായിരുന്നു. വിദ്യാർത്ഥിനിക്ക് ഗുരുതരമായ പരിക്കുകളില്ല. 

Related Topics

Share this story