Times Kerala

മുസ്ലീം ലീഗിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥി സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ

 
ഹാരിസ് ബീരാൻ
കോഴിക്കോട്: അഡ്വ ഹാരിസ് ബീരാനെ  മുസ്ലീം ലീഗിൻ്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്തതായി വാർത്താ സമ്മേളനത്തിൽ അറിയിച്ച് നേതാക്കൾ. ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നാണ് തീരുമാനമെന്ന് പറഞ്ഞ നേതാക്കൾ മൂന്ന് മണിക്ക് നോമിനേഷൻ കൊടുക്കുമെന്നും അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത് രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്നാണ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതെന്ന് പരാമർശിക്കുകയുണ്ടായി. സുപ്രീംകോടതി അഭിഭാഷകനാണ് എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍. ഇദ്ദേഹം 2011 മുതല്‍ ഡൽഹി കെ എം സി സിയുടെ പ്രസിഡൻറ്, ലോയേഴ്‌സ് ഫോറം ദേശീയ കണ്‍വീനർ, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയാണ്. 

Related Topics

Share this story