Times Kerala

അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണും പണവും കവർച്ച ചെയ്യപ്പെട്ടതായി പരാതി

 
വീ​ട് കു​ത്തി​ത്തു​റ​ന്ന് വ​ൻ മോ​ഷ​ണം; സ്വ​ർ​ണ​മ​ട​ക്കം ല​ക്ഷ​ങ്ങ​ളു​ടെ ക​വ​ർ​ച്ച
കോഴിക്കോട്: അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണും പണവും മോഷ്ടിക്കപ്പെട്ടതായി പരാതി. പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് കോഴിക്കോട് താമരശ്ശേരിയിലെ കത്തറമ്മലില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെയോടെ മോഷണം നടന്നത് ഇവരുടെ താമസസ്ഥലത്താണ്. കൊടുവള്ളി പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് ഇവർ പരാതി നൽകി. മോഷണത്തിനിരയായവരില്‍പ്പെട്ട റഫീഖ് പറഞ്ഞത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനിട്ട് ഉറങ്ങാൻ കിടന്നുവെന്നും രാവിലെ ജോലിക്ക് പോകാനായി എഴുന്നേറ്റപ്പോള്‍ ഫോണ്‍ കാണാതായെന്നുമായിരുന്നു. തുടർന്ന് മറ്റുള്ളവരോട് വിവരം പറഞ്ഞപ്പോഴാണ് അവരുടെ ഫോണുകളും കാണാതായെന്ന് അറിയുന്നത്. 5000 രൂപ നഷ്ടമായതായും മനസിലാക്കി.

Related Topics

Share this story