Times Kerala

കോഴിക്കോട് ഐ.സി.യു പീഡനക്കേസ്; അതിജീവിതയുടെ മൊഴികള്‍ വിശ്വാസയോഗ്യമെന്ന് റിപ്പോര്‍ട്ട്

 
മെഡിക്കല്‍ കോളജ് ഐ.സി.യു പീഡനം; ജീവനക്കാരെ വീണ്ടും തെളിവെടുപ്പിന് വിളിപ്പിച്ച് ഡി.എം.ഇ

കോഴിക്കോട്: മെഡിക്കൽ കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത നൽകിയ മൊഴികള്‍ വിശ്വാസയോഗ്യമെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സാക്ഷിമൊഴികൾ അതിജീവിതയുടെ മൊഴികളെ സാധൂകരിക്കുന്നു. അതിജീവിതയ്ക്ക് നീതി കിട്ടാൻ വകുപ്പുതല നടപടി വൈകിയെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

2023 ഒക്ടോബറില്‍ മെഡിക്കൽ കോളജ് ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍ ഡോ.പ്രിയത സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഇപ്പോൾ പുറത്തുവന്നത്. അതിജീവിതയുടെ പരാതികളില്‍ ഡിഎംഇയാണ് അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നത്.

Related Topics

Share this story