Times Kerala

വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നവോത്ഥാന സമിതി വൈസ് ചെയർമാൻ പദവി രാജി വെച്ച് ഹുസൈൻ മടവൂർ 

 
ഹുസൈൻ മടവൂർ
കോഴിക്കോട്: ഹുസൈൻ മടവൂർ നവോത്ഥാന സമിതി വൈസ് ചെയർമാൻ പദവി രാജി വെച്ചു. വെള്ളാപ്പള്ളി നടേശന്‍റെ ഇടത് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തി എന്ന പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് നടപടിയുണ്ടായത്. വെള്ളാപ്പള്ളി നടേശന്‍ നവോത്ഥാന സമിതി ചെയർമാനാണ്. ഹുസൈൻ മടവൂർ അറിയിച്ചത് രാജിക്കത്ത് ഉടന്‍ ചെയർമാന് കൈമാറുമെന്നാണ്. വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന മുസ്ലിം സമുദായം സർക്കാറിൽ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു. കൂടാതെ, സി പി എം എല്ലാ പദവിയും അവസരവും ന്യൂനപക്ഷക്കാരന് മാത്രം നൽകുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചിട്ടുണ്ടായിരുന്നു.

Related Topics

Share this story