Times Kerala

അമിതഭാരം കയറ്റിയ ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്ന് ക​രി​ങ്ക​ല്ല് തെ​റി​ച്ചു​വീ​ണു
 

 
കോഴിക്കോട്
കോ​ഴി​ക്കോ​ട്: റോഡരികിലേക്ക് അ​മി​ത​ഭാ​രം ക​യ​റ്റി​യ ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്ന് ക​രി​ങ്ക​ല്ല് തെ​റി​ച്ചു​വീ​ണു. തലനാരിഴയ്ക്കാണ് അപകടമൊഴിവായത്. സംഭവം നടന്നത് കൂ​ട​ര​ഞ്ഞി മേ​ലെ കൂ​മ്പാ​റ​യി​ലാ​ണ്. കല്ല് വന്നു വീണത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്തു​നി​ല്ക്കാ​റു​ള്ള സ്ഥ​ല​ത്തി​ന​ടു​ത്താ​ണ്. വൻ അപകടമാണ് ആ​ളു​ക​ളു​ടെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​യോ മേ​ൽ ക​ല്ല് ത​ട്ടാ​തി​രു​ന്ന​തി​നാ​ൽ ഒഴിവായത്. കൂ​മ്പാ​റ മാ​താ​ളി ക്വാ​റി​യി​ൽ നി​ന്നും ക​രി​ങ്ക​ൽ ലോ​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ടിപ്പർ ലോറിയിൽ നിന്നാണ് കല്ല് തെറിച്ചു വീണത്. ഇവിടത്തെ ലോറികൾ പോകുന്നത് അമിതഭാരം കയറ്റിയാണെന്നാണ് നാട്ടുകാർ പറയുന്നത്. 

Related Topics

Share this story