Times Kerala

 മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി നൽകി കോൺഗ്രസ് 

 
 പത്മജ വേണുഗോപാലിന്‍റെ ബി.ജെ.പി പ്രവേശനത്തില്‍ ദുഃഖമുണ്ടെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് കോൺഗ്രസ് പരാതി നൽകി. പരാതിക്കടിസ്ഥാനം കോഴിക്കോട് പാർലമെൻ്റ്  മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എളമരം കരീം പങ്കെടുത്ത പരിപാടിയിലെ പ്രസം​ഗമാണ്. എളമരം കരീം മന്ത്രിയുടെ പ്രസം​ഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വീഡിയോഗ്രാഫറെ തടഞ്ഞെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ഈ പരാതിയിൽ പറയുന്നുണ്ട്. കോഴിക്കോട്ട് അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്റ്റേഡിയം ഉണ്ടാകുമെന്ന് പറഞ്ഞെന്നും മന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ പദ്ധതി പ്രഖ്യാപനം നടത്തിയെന്നുമാണ് പരാതി.

Related Topics

Share this story