Times Kerala

വാഹനാപകടം; കോഴിക്കോട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

 
കളമശ്ശേരിയിൽ സിഗ്നൽ തെറ്റിച്ചെത്തിയ കാറിൽ ബൈക്കിടിച്ച് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട്: കോഴിക്കോട് നടക്കാവ് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലി,സുഹൃത്ത് ഫർസാൻ സലാം എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ ബൈക്കിൽ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും കോഴിക്കോട് അക്കൗണ്ടിംഗ് വിദ്യാര്‍ഥികളാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഉള്ളത്. പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് പുലര്‍ച്ചെ 3.30 ഓടെ നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപമാണ് അപകടം.

Related Topics

Share this story