Times Kerala

 ഫറോക്ക് മുനിസിപ്പാലിറ്റിയിൽ ‘ഒപ്പം’ പദ്ധതി ഉദ്ഘാടനം ചെയ്തു

 
 ഫറോക്ക് മുനിസിപ്പാലിറ്റിയിൽ ‘ഒപ്പം’ പദ്ധതി ഉദ്ഘാടനം ചെയ്തു
 

റേഷൻ കടയിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങിക്കാൻ സാധിക്കാത്തവർക്ക് കരുതലാകുന്ന ‘ഒപ്പം’ പദ്ധതിയുടെ ഉദ്ഘാടനം ഫറോക്ക് പേട്ടയിൽ മുനിസിപ്പൽ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് നിർവഹിച്ചു. അവശതയനുഭവിക്കുന്ന റേഷൻ കാർഡ് ഉടമകൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ‘ഒപ്പം’.

ഫറോക്ക് പേട്ടയിലുള്ള 21,59,243 നമ്പർ പൊതു വിതരണ കേന്ദ്ര പരിസരത്ത് നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി ഒൻപതാം ഡിവിഷൻ കൗൺസിലർ സഫീന മജീദ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസർ കെ കെ മനോജ് കുമാർ സ്വാഗതവും അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ നിഷ കെ നന്ദിയും പറഞ്ഞു.

Related Topics

Share this story