Times Kerala

നാല് വയസുകാരിക്ക് കൈവിരലിനു പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പുമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

 
വീണ
കോഴിക്കോട്: വിരലിന് ശ​സ്ത്ര​ക്രി​യ​ ചെയ്യാനെത്തിയ നാ​ലു വ​യ​സു​കാ​രി​ക്ക് ശസ്ത്രക്രിയ നടത്തിയത് നാവിൽ. ഇന്ന് രാവിലെയുണ്ടായ സംഭവത്തിൽ ശ​സ്ത്ര​ക്രി​യ മാ​റി ചെ​യ്­​ത​ത് കോ​ഴി​ക്കോ​ട് ചെ​റു​വ​ണ്ണൂ​ര്‍ മ​ധു​ര ബ​സാ​ര്‍ സ്വ​ദേ​ശി​നി​യാ​യ ആ​യി​ഷ റു​വ​യ്ക്കാ​ണ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് പരാതിയിൽ  അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കു­​ട്ടി­​ക്ക് ന­​ട­​ത്തേ­​ണ്ടി­​യി­​രു­​ന്ന​ത് കൈ­​യി​ലെ ആ​റാം​വി​ര​ല്‍ നീ​ക്കം ചെ​യ്യാ​നു​ള്ള ശ​സ്ത്ര­​ക്രി­​യ­​യായിരുന്നുവെങ്കിലും നടത്തിയത് നാവിലാണ്. തുടർന്ന് പ്രതിഷേധമുണ്ടാവുകയും കുട്ടിയുടെ ആറാം വിരൽ അരമണിക്കൂറിനുള്ളിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഈ ഗുരുതര ചികിത്സാപ്പിഴവ്. 

Related Topics

Share this story