സ്വര്‍ണ്ണക്കടത്ത് കേസ്;പി എസ് സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്
Jul 9, 2020, 09:52 IST
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിൽ പ്രതിയായ പി എസ് സരിത്തിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്.
ഇന്ന് കൊച്ചിയിലെ കോടതിയില്‍ സരിത്തിനെ ഹാജരാക്കും. ഇയാൾ നിലവില്‍ എറണാകുളത്തെ കൊവിഡ് കെയര്‍ സെന്ററിലാണുള്ളത്.
ഈ കേസിലെ മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.