സാമൂഹിക അകലം പാലിച്ചില്ല: അബുദാബിയിൽ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത 20ൽ അധികം പേർക്ക് കോവിഡ്
Jul 26, 2020, 11:25 IST
അബുദാബി: വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ഇതുപതിലധികം പേര്‍ക്ക് അബുദാബിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഗള്‍ഫ് ന്യൂസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതേസമയം, ചടങ്ങിൽ സാമൂഹിക അകലം പാലിക്കാതിരുന്നതാണ് കൊവിഡ് ബാധിക്കാന്‍ കാരണമായതെന്നാണ് റിപ്പോർട്ട്. വിവാഹ സല്‍ക്കാരം നടന്ന കുടുംബത്തിലെ ഒരാൾ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തിരുന്നു. മരണപ്പെട്ടയാളുടെ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടമാകാത്ത സഹോദരനില്‍ നിന്നാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.