വയനാട് ജില്ലയിൽ പൊതുവിപണിയില്‍ അവശ്യ സാധനങ്ങളുടെ വില പുതുക്കി നിശ്ചയിച്ചു
പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ ചില്ലറവില്‍പ്പന വില പുതുക്കി നിശ്ചയിച്ചു. വില കൂട്ടി വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്ന തുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. പൊതുവിപണിയില്‍ അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസറെ അറിയിക്കാവുന്നതാണ്. വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ 9188527405, മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസര്‍ 9188527406, ബത്തേരി താലൂക്ക് സപ്ലൈ ഓഫീസര്‍ 9188527407.
വില വിവരം(കിലോ) ചുവടെ:
മട്ട അരി 37 – 39 രൂപ, ജയ അരി 38 – 40, കുറുവ അരി 39 – 41, പച്ചരി 26 – 32, ചെറുപയര്‍ 110 – 120, ഉഴുന്ന് 110-120, സാമ്പാര്‍ പരിപ്പ് 93 -102, കടല 65 -70 , മുളക് 170 -180, മല്ലി 90-92, പഞ്ചസാര – 40 , ആട്ട – 35, മൈദ – 35 ,സവാള 30-35, ചെറിയ ഉള്ളി 80-85, ഉരുളക്കിഴങ്ങ് 40-45, വെളിച്ചെണ്ണ 180 -200 തക്കാളി 20-24, പച്ചമുളക് 35-45, കുപ്പിവെള്ളം 13 രൂപ.