രാജ്യത്ത് 24 മണിക്കൂറിനിടെ 18,327 പേർക്ക് കോവിഡ്; 108 മരണവും
Mar 6, 2021, 10:55 IST
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,327 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,11,92,088 ആയി ഉയർന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,57,656 ആയി ഉയര്‍ന്നു.അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,234 പേര് കൂടി രോഗമുക്തരായി.