Times Kerala

യു എ ഇയിൽ 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 
യു എ ഇയിൽ 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

അബു ദാബി: യു എ ഇയിൽ 1968 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,85,039 ആയി. 2,08,090 ടെസ്റ്റുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1933 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,64,509 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1702 ആയി.

Related Topics

Share this story