മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ അഭയകേന്ദ്രമായി മാറി ; യുവ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം
Jul 7, 2020, 12:07 IST
തിരുവനതപുരം : യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണകള്ളക്കടത്ത് .ഇതുമായി ബന്ധപ്പെട്ട് ആരോപണവുമായി യുവ കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്ത് . സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട മുഖ്യ പ്രതി സ്വപ്ന സുരേഷുമായി മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് ബന്ധമുണ്ട് .
അതുകൊണ്ട് ഇതിൽ നിന്ന് എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറാൻ പിണറായി വിജയന് സാധിക്കില്ല എന്ന് വി ടി ബല്‍റാം വ്യക്തമാക്കി . മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറിയതിന് പിന്നിലെ കഥയും അദ്ദേഹം പറയണമെന്ന് വി ടി ബല്‍റാം വ്യക്തമാക്കി