Times Kerala

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് തൃശൂർ സ്വദേശിനി ആതിര

 
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു: മരിച്ചത് തൃശൂർ സ്വദേശിനി ആതിര

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മുംബൈ വസായ് ഈസ്റ്റിലെ താമസക്കാരിയായ തൃശൂർ മുണ്ടത്തികൊട് സ്വദേശിനി സ്വദേശിനി ആതിര സുബ്രമണ്യൻ (26) ആണ് മരിച്ചത്. ഉദര സംബന്ധമായ ശാസ്ത്രക്രിയയേ തുടർന്ന് ചികിത്സയിൽ ഇരിക്കെ ആതിരക്ക് ന്യൂമോണിയ ബാധിച്ചിരുന്നു. ഇതേ തുടർന്ന് വസായ് ഈസ്റ്റ്‌ വിനായക ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത് . അച്ഛൻ: സുബ്രമണ്യൻ, അമ്മ: ശകുന്തള, സഹോദരി-അമൃത. ശവ സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് മുംബൈയിൽ നടക്കും

Related Topics

Share this story