ബിഹാര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞെത്തിയ 32 പൊലീസുകാര്‍ക്ക് കൊവിഡ്
Nov 14, 2020, 20:00 IST
കണ്ണൂർ: ബിഹാറില്‍ നിന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ 32 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്വാറന്റൈന് പൂര്‍ത്തിയാക്കിയ ശേഷം 34 കെഎപി ഉദ്യോഗസ്ഥരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോഴാണ് 32 പേര്‍ക്ക് രോഗം സ്ഥിരീകരികരിച്ചത്. ഈ സാഹചര്യത്തില്‍ കൊവിഡുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരും ജീവനക്കാരും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ ടി.വി സുഭാഷ് കൊവിഡ് അവലോകന യോഗത്തില്‍ അറിയിച്ചു.