ഫോഴ്സ് മോട്ടോഴ്സ് നിർമിച്ച 50 ട്രാക്സ് ആംബുലൻസുകൾ കൂടി പുറത്തിറക്കി മഹാരാഷ്ട്ര സർക്കാർ
May 4, 2021, 16:48 IST
മുംബൈ: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ 50 ട്രാക്സ് ആംബുലൻസുകൾ കൂടി പുറത്തിറക്കി. ഫോഴ്സ് മോട്ടോഴ്സ് നിർമിച്ച അമ്പത് ട്രാക്സ് ആംബുലൻസുകളാണ് നന്ദേഡ് ജില്ലയ്ക്ക് നൽകിയതെന്ന് ഫോഴ്സ് മോട്ടോഴ്സ് സെയിൽസ് ആന്റ് മാർക്കറ്റിങ് പ്രസിഡന്റ് അശുതോഷ് ഖോസ്ല പറഞ്ഞു.