പൂന്തുറയിൽ സംഘർഷാവസ്ഥ: കൂട്ടം കൂടിയെത്തിയ നാട്ടുകാർ പോലീസിനെ ഉപരോധിക്കുന്നു, ആരോഗ്യപ്രവർത്തകരെ തടഞ്ഞു
Jul 10, 2020, 11:13 IST
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയും സൂപ്പർ സ്പ്രെഡ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്ത പൂന്തുറയിൽ ലോക്ക് ഡൗൺ ലംഘിച്ചു നാട്ടുകാർ. അവശ്യ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ പോലീസ് അനുവദിക്കുന്നില്ല, പൂന്തുറയെക്കുറിച്ചു മോശമായി ചിത്രീകരിക്കാൻ പോലീസും സർക്കാരും ശ്രമിക്കുന്നു തുടങ്ങിയ വാദങ്ങൾ ഉയർത്തിയാണ് നാട്ടുകാർ ലോക്ക് ഡൗൺ ലംഘിച്ചിരിക്കുന്നത്. പരിശോധനകൾക്കായി എത്തിയ ആരോഗ്യ പ്രവർത്തകരെ തടഞ്ഞ നാട്ടുകാർ പോലീസിനെ ഉപരോധിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് വരുന്നു എന്നാണു റിപ്പോർട്ട്.