Times Kerala

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; സമ്പർക്ക രോഗികളുടെ എണ്ണം കുതിക്കുന്നു

 
തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; സമ്പർക്ക രോഗികളുടെ എണ്ണം കുതിക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം കുതിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 540 പേരിൽ 519 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി. 4621 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. മൂന്നാം തവണയാണ് ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 500 കടക്കുന്നത്. 694 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.

Related Topics

Share this story