തിരുവനന്തപുരം കോർപ്പറേഷന് കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു
Jul 9, 2020, 09:29 IST
തിരുവനന്തപുരം: പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണുകളായി തിരുവനതപുരം ജില്ലാ കളക്ടർ പ്രഖ്യാപിച്ചു .
ഈ സ്ഥലങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം എന്നും അദ്ദേഹം വ്യക്തമാക്കി .ഈ പ്രദേശങ്ങളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ അരി തൊട്ടടുത്തുള്ള റേഷൻ കടകൾ വഴി ലഭ്യമാക്കും .