കർണാടകയിൽ കോവിഡ് രോഗികളെ കാണാനില്ല ;കണ്ടുപിടിക്കാന്‍ വലവിരിച്ച് പോലീസ്
Apr 29, 2021, 12:22 IST
ബംഗളൂരു: കർണാടകയിൽ 3000 കോവിഡ് രോഗികളെ കാണാനില്ലെന്ന് റവന്യൂമന്ത്രി ആർ. അശോക. ഇവരെ ഉടൻ കണ്ടുപിടിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി .
കാണാതായവരില്‍ പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി . ഉടൻ തന്നെ പോലീസ് ഇവരെ കണ്ടെത്തുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി .
കോവിഡ് രോഗികൾക്ക് സൗജന്യമരുന്ന് നൽകുന്നുണ്ട് എന്നാൽ രോഗികൾ ഇത് സ്വീകരിക്കാൻ കൂട്ടാക്കാതെ അത്യാഹിത സാഹചര്യത്തിലാണ് ആശുപത്രികളിൽ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി