കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രില്‍ 30 വരെ പഞ്ചാബിൽ രാത്രികാല കർഫ്യൂ
Apr 7, 2021, 15:59 IST
അമൃത്സർ: പഞ്ചാബിൽ രാത്രി 9 മുതല്‍ രാവിലെ 5 വരെ കർഫ്യൂ ഏർപ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് തീരുമാനം. ഏപ്രില്‍ 30 വരെയായിരിക്കും രാത്രികാല കര്‍ഫ്യൂ നിലനിൽക്കുക. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറഞ്ഞു.