Times Kerala

കോവിഡ് വ്യാപനം; ഇന്ത്യക്ക് കൈത്താങ്ങായി വീണ്ടും സൗദി അറേബ്യ; 160 ടൺ ദ്രാവക ഓക്സിജൻ കൂടി അയക്കും

 
കോവിഡ് വ്യാപനം; ഇന്ത്യക്ക് കൈത്താങ്ങായി വീണ്ടും സൗദി അറേബ്യ; 160 ടൺ ദ്രാവക ഓക്സിജൻ കൂടി അയക്കും

ദമ്മാം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക് കൈത്താങ്ങായി വീണ്ടും സൗദി അറേബ്യ. ഇന്ത്യയിലേക്ക് 160 ടൺ ദ്രാവക ഓക്സിജൻ കൂടി അയക്കാനൊരുങ്ങുകയാണ് സൗദി അറേബ്യ.ഇന്ത്യയിൽ ഓക്സിജൻ ലഭ്യത കുറഞ്ഞതിനാൽ കോവിഡ് രോഗികൾ പ്രയാസപ്പെടുന്ന സാഹചര്യം പരിഗണിച്ചാണിത്. കഴിഞ്ഞമാസം അദാനി ഗ്രൂപ്പും ലിൻഡെ കമ്പനിയുമായി സഹകരിച്ച് സൗദിയിൽ നിന്നും 80 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് കയറ്റിയയച്ചിരുന്നു.

Related Topics

Share this story