കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കും
Apr 8, 2021, 07:46 IST
തിരുവനന്തപുരം :കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കർശനമാക്കും .പോലീസ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചു .ഇത് സംബന്ധിച്ച് അടിയന്തര നിർദേശം ഡി ജി പി ഉദ്യോഗസ്ഥർക്ക് നൽകി .
മാസ്ക്,സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ ഉത്തരവുണ്ട് .വാക്സിനേഷൻ ഊർജ്ജിതമാക്കാനും പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദേശമുണ്ട് .തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്തവർ ജാഗ്രത പുലർത്താൻ കളക്ടർമാർക്ക് നിർദേശം നൽകി .