കോവിഡ് ഭീതി ; ചാലക്കുടിയിൽ വയോധിക കിണറ്റില്‍ ചാടി
May 13, 2021, 15:33 IST
ചാലക്കുടി : കോവിഡ് ഭീതിയെ തുടർന്ന് വയോധിക കിണറ്റില്‍ ചാടി . കൊരട്ടി മൂടപ്പുഴ ഡാമിന് സമീപത്ത് താമസിക്കുന്ന ത്രേസ്യാമ്മ (72)യാണ് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. വീടിന് സമീപത്തെ പറമ്ബിലെ കിണറ്റിലാണ് ചാടിയത് . ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ ഇവര്‍ ചാടിയത് . തുടർന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കാലിന് പരിക്കേറ്റ ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടില്‍ നാലുപേര്‍ക്ക് കോവിഡ് പോസിറ്റിവ് ആയിരുന്നു .